Friday, October 2, 2009

ഇക്കോ ടൂറിസം വികസനത്തിന്‌ പാക്കേജ്‌ നടപ്പാക്കും -ടൂറിസം ഡയറക്ടര്‍

നെന്മാറ: ഇക്കോ ടൂറിസം വികസനത്തിന്‌ പ്രത്യേക ടൂര്‍പാക്കേജ്‌ നടപ്പാക്കുമെന്ന്‌ ടൂറിസം ഡയറക്ടര്‍ നാരായണന്‍കുട്ടി പറഞ്ഞു. കൊല്ലങ്കോട്‌ നിയോജകമണ്ഡലത്തില്‍ ടൂറിസം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംഭരണികള്‍ കേന്ദ്രീകരിച്ച്‌ ടൂറിസ്റ്റ്‌ ശൃംഖലയ്‌ക്ക്‌ രൂപംനല്‍കുന്ന പദ്ധതിയാണ്‌ തയ്യാറാക്കുന്നത്‌. ടൂറിസ്റ്റുകള്‍ക്ക്‌ ഒരുദിവസംകൊണ്ട്‌ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്താനുള്ള പാക്കേജാണ്‌ നടപ്പാക്കുന്നത്‌.

നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലയിലെ വികസനത്തിന്‌ ഇക്കോടൂറിസം സഹകരണസംഘം രൂപവത്‌കരിക്കാനുള്ള നടപടിയുണ്ടാകും. വനംവകുപ്പ്‌, ഇറിഗേഷന്‍, റവന്യൂ വകുപ്പുകളുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കും. ഈ പ്രദേശങ്ങളിലെ റോഡുവികസനത്തിന്‌ ഫണ്ട്‌ അനുവദിക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത എസ്റ്റേറ്റ്‌ ബംഗ്ലാവുകള്‍ പ്രകൃതിക്ക്‌ കോട്ടം തട്ടാതെ നവീകരിച്ച്‌ ടൂറിസ്റ്റുകള്‍ക്ക്‌ താമസിക്കാന്‍ സൗകര്യമൊരുക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വി. ചെന്താമരാക്ഷന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. ചിന്നക്കുട്ടന്‍, നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. രാമകൃഷ്‌ണന്‍, ജില്ലാപഞ്ചായത്തംഗം കെ. രാജന്‍, ചീഫ്‌ കണ്‍സര്‍വേറ്റര്‍ ശശിധരന്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. ബാബു, ചന്ദ്രന്‍, വൈസ്‌ പ്രസിഡന്റുമാരായ ആര്‍. കൃഷ്‌ണന്‍, വി. ഫാറൂഖ്‌ എന്നിവര്‍ സംസാരിച്ചു. മീങ്കര, ചുള്ളിയാര്‍, സീതാര്‍കുണ്ട്‌, പോത്തുണ്ടി, നെല്ലിയാമ്പതി എന്നീ കേന്ദ്രങ്ങള്‍ ടൂറിസം ഡയറക്ടര്‍ സന്ദര്‍ശിച്ചു.


-----------------------
മറുപടി
ഇക്കോ ടൂറിസത്തിന്റെ പേരില്‍ കാട് കുളം ആക്കാതിരുന്നാല്‍ മതി. "ഇക്കോ" എന്ന വാക്കിനെ ടൂറിസത്തിന്റെ കൂടെ ചേര്‍ത്ത് പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ നടന്നിട്ടുള്ളത്.

പ്രകൃതി നശിക്കാതെ സംരക്ഷിക്കാം - വലിയ മുതല്‍ മുടക്കില്ലാതെ. പക്ഷെ ഇവിടെ കോടിക്കണക്കിന്രൂപയാണ് 'ചില വായി പോകാന്‍ ' ആസൂത്രണം നടക്കുന്നത്. അതിനൊരു ഡയറക്ടര്‍ , പിന്നെ കുറെജന നായകരും .

കണ്ടറിയാം ഇക്കോ ടൂറിസ
ത്തിന്റെ പേരില്‍ എന്ത് നടക്കാന്‍ പോകുന്നു എന്ന്.