'ആശ്രയം' കുടുംബസംഗമം
Mathrubhumi news Posted on: 18 Apr 2010
കൊല്ലങ്കോട്: ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കുടുംബസംഗമം നടന്നു. സംഗീതജ്ഞന് ചേറ്റൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ മുന്‍ ആരോഗ്യമന്ത്രി വി.സി.കബീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, ചേറ്റൂര്‍ രാധാകൃഷ്ണന്റെ ഗാനാലാപനം, ജനാര്ദ്ദനന് പുതുശ്ശേരിയും സംഘവും ഒരുക്കിയ നാടന്‍പാട്ടുകള്‍ എന്നിവയുണ്ടായിരുന്നു.കുന്നില്‍ വിജയന്, എസ്.ഗുരുവായൂരപ്പന്, എന്‍.ഭാസ്കരന്, ഓനൂര്‍പള്ളം രാജന്, ഷൈജുവെമ്പല്ലൂര്, സാദിഖ്, അശോകന് നെന്മാറ, സജേഷ് ചന്ദ്രന്, ദ്വാരകാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പത്തോളം പേരെ ചടങ്ങില്‍ ആദരിച്ചു.
No comments:
Post a Comment