Wednesday, September 22, 2010

What is in Students' mobile phone

കുട്ടികളുടെ മൊബൈലില്‍ നീലച്ചിത്രം; കടകളില്‍ റെയ്ഡ്

Posted on: 22 Sep 2010

ആലത്തൂര്‍: സ്‌കൂള്‍ കുട്ടികളുടെ മൊബൈല്‍ഫോണുകളില്‍പ്പോലും നീലച്ചിത്രങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ഷോപ്പുകള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായി. ആലത്തൂരില്‍ കഴിഞ്ഞദിവസം രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ സംശയത്തിന്റെപേരില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊബൈല്‍ഫോണുകള്‍ പരിശോധിച്ചപ്പോള്‍ മെമ്മറിക്കാര്‍ഡില്‍ നീലച്ചിത്രങ്ങളുള്ളത് കണ്ടെത്തുകയായിരുന്നു. ആലത്തൂരിലെ ഒരു മൊബൈല്‍ഷോപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.

മൊബൈല്‍ഷോപ്പ് റെയ്ഡ്‌ചെയ്ത് കമ്പ്യൂട്ടറും മറ്റും പോലീസ് പിടിച്ചെടുത്തു. ഐ.ടി.ആക്ട് പ്രകാരം സൈബര്‍കുറ്റങ്ങള്‍ ചുമത്തി കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവ ഇപ്പോഴും കുട്ടികള്‍ കൈവശംവെയ്ക്കുന്നുണ്ട്. വിലകുറഞ്ഞ ചൈനീസ് സെറ്റുകളില്‍പ്പോലും വീഡിയോ സംവിധാനമുണ്ട്. കാമറയും വീഡിയോയുമുപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് സ്‌കൂളുകളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചത്.

മിക്ക മൊബൈല്‍ഷോപ്പുകളിലും നീലച്ചിത്രം കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നതായാണ് വിവരം. മുന്നൂറുരൂപ മുതല്‍ വിലയുള്ള മെമ്മറി കാര്‍ഡുകളില്‍ നിറയെ നീലച്ചിത്രം റൈറ്റ് ചെയ്യുന്നതിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്യുന്ന നീലച്ചിത്രങ്ങളാണ് മെമ്മറി കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നത്. നീലച്ചിത്ര സി.ഡി.കള്‍ മൊബൈല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയും മൊബൈലിലേക്ക് സേവ് ചെയ്യാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍തന്നെ രൂപവത്കരിച്ചതോടെ മൊബൈല്‍ ഷോപ്പുകാര്‍ കമ്പ്യൂട്ടറില്‍ നീലച്ചിത്രം സൂക്ഷിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഡ്രൈവില്‍ സേവ്‌ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ കമ്പ്യൂട്ടറില്‍ കയറ്റി മൊബൈലിലേക്ക് സേവ് ചെയ്യുകയാണിപ്പോള്‍ പെട്ടെന്നുള്ള റെയ്ഡില്‍ ഇത് കണ്ടെത്താനാകില്ല.

മൊബൈല്‍ സേവനദാതാക്കള്‍തന്നെ മസാലച്ചിത്രങ്ങളും രംഗങ്ങളും ജി.പി.ആര്‍.എസ്. സംവിധാനത്തിലൂടെ ലഭ്യമാക്കുന്നുണ്ട്. മൊബൈലില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ നീലച്ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയെ്തടുക്കാനും കഴിയും. കൗമാരപ്രായക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം സംവിധാനങ്ങളെക്കുറിച്ച് രക്ഷിതാക്കളും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് പോലീസ് പറയുന്നു.

Monday, September 13, 2010

മലപ്പുറം: നൂറുമേനി കൊയെ്തടുക്കാന്‍ കുട്ടിക്കര്‍ഷകരുടെ കരനെല്‍കൃഷി

Mathrubhumi Posted on: 13 Sep 2010

മലപ്പുറം: തങ്ങളെല്ലാവരും കര്‍ഷകരായതിന്റെ സന്തോഷത്തിലാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒയിസ്‌ക ലവ്ഗ്രീന്‍ ക്ലബ്ബംഗങ്ങള്‍. രണ്ടുമാസംകൂടി കഴിഞ്ഞാല്‍ അവരുടെ സന്തോഷം പതിന്മടങ്ങ് വര്‍ധിക്കും. അപ്പോഴാണ് മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായി അവര്‍ നട്ടുനനച്ച് വളര്‍ത്തിയ രണ്ട് ഏക്കര്‍ കരഭൂമിയിലെ നെല്ലിന്റെ വിളവെടുപ്പ്. കൊയ്ത്തുകഴിഞ്ഞാല്‍ പിന്നീട് സ്‌കൂളില്‍ ഗംഭീരമായൊരു സദ്യയൊരുക്കും. സ്വന്തം വിയര്‍പ്പിന്റെ മഹത്വം അന്നേരം അവരറിയും.

2010 അന്താരാഷ്ട്ര ജൈവവൈവിധ്യാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് സംഘടിപ്പിക്കുന്ന പത്തിന പരിപാടിയില്‍പ്പെട്ടതാണ് കരനെല്‍കൃഷി. നെല്‍പ്പാടങ്ങള്‍പോലും മണ്ണിട്ടുനികത്തുന്ന കാലത്ത് മലയാളിയുടെ ഉപഭോഗ സംസ്‌കാരത്തിന് മാറ്റംവരേണ്ടതുണ്ടെന്നും ഇളംതലമുറയിലൂടെ മറ്റൊരു ഹരിതവിപ്ലവത്തിന് തുടക്കംകുറിക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ലവ്ഗ്രീന്‍ ക്ലബ്ബംഗങ്ങള്‍. വയലല്ലാത്ത തുണ്ടുഭൂമിയില്‍പ്പോലും നെല്ല് വിളയിക്കാമെന്ന് ഇവര്‍ തെളിയിക്കുന്നു.

എടവണ്ണ കൃഷിഭവന്റെ സഹകരണത്തോടെയാണ് കരനെല്‍കൃഷി നടക്കുന്നത്. ഇതോടൊപ്പം നെല്ലിലെ സുന്ദരി എന്നറിയപ്പെടുന്ന തുളസിച്ചീര, കട്ടമോടന്‍, വൈശാഖ്, ഐശ്വര്യ, ജ്യോതി തുടങ്ങിയ നെല്‍വിത്തുകളുടെ ശേഖരണം നടത്തുകയും പഴയകാല കര്‍ഷകരില്‍നിന്ന് അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കുകയുംചെയ്തു. മുന്‍കാല നെല്‍കൃഷിയെക്കുറിച്ചറിയാന്‍ പാടശേഖരസമിതി ഭാരവാഹികളുമായി നടത്തിയ 'നെല്‍കൂട്ടായ്മ' ഏറെ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ്.

വ്യത്യസ്തമായ പരിപാടികളാണ് ഒയിസ്‌ക ലവ്ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടപ്പാക്കിവരുന്നത്. ഔഷധസസ്യത്തോട്ടം ക്ലബ്ബംഗങ്ങള്‍ സ്‌കൂളില്‍ നിര്‍മിച്ചിട്ടുണ്ട്. നെല്‍വിത്തുകളുടെയും പച്ചക്കറികളുടെയും പ്രദര്‍ശനം സംഘടിപ്പിക്കുകയും ആനക്കയം കശുമാവ് ഗവേഷണകേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയുംചെയ്തു. വിവിധ ദിനാചരണങ്ങളും ക്ലബ് വിപുലമായി നടത്തിവരുന്നു.

1600ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. സ്‌കൂളില്‍തന്നെ ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റുപോലുള്ള ജൈവവളങ്ങളാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.

നെല്‍വിത്തുകളുടെ പേരില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് നെല്ലിന്റെ പരിപാലനം ഭാഗിച്ചെടുത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. അധ്യയനം മുടങ്ങാത്ത രീതിയില്‍ രാവിലെയും വൈകുന്നേരവും കൃഷി സംരക്ഷിക്കുന്നതിനായി അവര്‍ സമയം കണ്ടെത്തുന്നു.

വെള്ളാരംകടവ് മലയോരത്ത് വീണ്ടും കാട്ടാനസംഘമെത്തി

Posted on: 13 Sep 2010 Mathrubhumi news

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ മലയോരപ്രദേശമായ വെള്ളാരംകടവ് ഭാഗത്ത് രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാനസംഘമെത്തി. പറമ്പിക്കുളം വനത്തില്‍നിന്ന് രണ്ടുമാസംമുമ്പ് ഇറങ്ങിയതെന്നുസംശയിക്കുന്ന രണ്ട് വലിയആനകളും ഒരുകുട്ടിയും അടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെമുതല്‍ വെള്ളാരംകടവ് താഴ്‌വരയില്‍ ചുറ്റിക്കറങ്ങുന്നത്.

ഇതിനിടെ മലയോരത്തെ വാഴത്തോട്ടങ്ങളില്‍ ആന നാശം വിതച്ചതായി സൂചനയുണ്ട്. കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതോടെ മലയോരപ്രദേശത്ത് ജനങ്ങള്‍ പേടിയിലാണ് കഴിയുന്നത്.