Mathrubhumi Posted on: 13 Sep 2010
മലപ്പുറം: തങ്ങളെല്ലാവരും കര്‍ഷകരായതിന്റെ സന്തോഷത്തിലാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒയിസ്‌ക ലവ്ഗ്രീന്‍ ക്ലബ്ബംഗങ്ങള്‍. രണ്ടുമാസംകൂടി കഴിഞ്ഞാല്‍ അവരുടെ സന്തോഷം പതിന്മടങ്ങ് വര്‍ധിക്കും. അപ്പോഴാണ് മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായി അവര്‍ നട്ടുനനച്ച് വളര്‍ത്തിയ രണ്ട് ഏക്കര്‍ കരഭൂമിയിലെ നെല്ലിന്റെ വിളവെടുപ്പ്. കൊയ്ത്തുകഴിഞ്ഞാല്‍ പിന്നീട് സ്‌കൂളില്‍ ഗംഭീരമായൊരു സദ്യയൊരുക്കും. സ്വന്തം വിയര്‍പ്പിന്റെ മഹത്വം അന്നേരം അവരറിയും.
2010 അന്താരാഷ്ട്ര ജൈവവൈവിധ്യാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് സംഘടിപ്പിക്കുന്ന പത്തിന പരിപാടിയില്‍പ്പെട്ടതാണ് കരനെല്‍കൃഷി. നെല്‍പ്പാടങ്ങള്‍പോലും മണ്ണിട്ടുനികത്തുന്ന കാലത്ത് മലയാളിയുടെ ഉപഭോഗ സംസ്‌കാരത്തിന് മാറ്റംവരേണ്ടതുണ്ടെന്നും ഇളംതലമുറയിലൂടെ മറ്റൊരു ഹരിതവിപ്ലവത്തിന് തുടക്കംകുറിക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ലവ്ഗ്രീന്‍ ക്ലബ്ബംഗങ്ങള്‍. വയലല്ലാത്ത തുണ്ടുഭൂമിയില്‍പ്പോലും നെല്ല് വിളയിക്കാമെന്ന് ഇവര്‍ തെളിയിക്കുന്നു.
എടവണ്ണ കൃഷിഭവന്റെ സഹകരണത്തോടെയാണ് കരനെല്‍കൃഷി നടക്കുന്നത്. ഇതോടൊപ്പം നെല്ലിലെ സുന്ദരി എന്നറിയപ്പെടുന്ന തുളസിച്ചീര, കട്ടമോടന്‍, വൈശാഖ്, ഐശ്വര്യ, ജ്യോതി തുടങ്ങിയ നെല്‍വിത്തുകളുടെ ശേഖരണം നടത്തുകയും പഴയകാല കര്‍ഷകരില്‍നിന്ന് അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കുകയുംചെയ്തു. മുന്‍കാല നെല്‍കൃഷിയെക്കുറിച്ചറിയാന്‍ പാടശേഖരസമിതി ഭാരവാഹികളുമായി നടത്തിയ 'നെല്‍കൂട്ടായ്മ' ഏറെ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ്.
വ്യത്യസ്തമായ പരിപാടികളാണ് ഒയിസ്‌ക ലവ്ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടപ്പാക്കിവരുന്നത്. ഔഷധസസ്യത്തോട്ടം ക്ലബ്ബംഗങ്ങള്‍ സ്‌കൂളില്‍ നിര്‍മിച്ചിട്ടുണ്ട്. നെല്‍വിത്തുകളുടെയും പച്ചക്കറികളുടെയും പ്രദര്‍ശനം സംഘടിപ്പിക്കുകയും ആനക്കയം കശുമാവ് ഗവേഷണകേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയുംചെയ്തു. വിവിധ ദിനാചരണങ്ങളും ക്ലബ് വിപുലമായി നടത്തിവരുന്നു.
1600ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. സ്‌കൂളില്‍തന്നെ ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റുപോലുള്ള ജൈവവളങ്ങളാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.
നെല്‍വിത്തുകളുടെ പേരില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് നെല്ലിന്റെ പരിപാലനം ഭാഗിച്ചെടുത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. അധ്യയനം മുടങ്ങാത്ത രീതിയില്‍ രാവിലെയും വൈകുന്നേരവും കൃഷി സംരക്ഷിക്കുന്നതിനായി അവര്‍ സമയം കണ്ടെത്തുന്നു.

No comments:
Post a Comment