Showing posts with label chittur. Show all posts
Showing posts with label chittur. Show all posts

Saturday, May 22, 2021

#TᖇEE #SᗩᑭᒪIᑎG #ᑭᒪᗩᑎTEᗪ Iᑎ #TᖇIᗷᑌTE TO #Sᑌᑎᗪᗩᖇᒪᗩᒪ #ᗷᗩᕼᑌGᑌᑎᗩ ᒍI


മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം  നട്ട് യുവ പരിസ്ഥിതി ഭടന്മാർ.. 

ചിപ്കോ പ്രസ്ഥാനത്തിൻറെ  ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ  വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  പരിസ്ഥിതിപ്രവർത്തകർ.    അതിന്റെ ഭാഗമായി  അരണമരത്തൈകൾ  നട്ടുപിടിപ്പിച്ച്  യുവതലമുറ ആദരം അർപ്പിച്ചു.

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ  വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ  എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്. 

 നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ  കൂട്ടുമായി ആഴത്തിൽ  കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു.  പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ  ആവശ്യപ്പെട്ടു .

ചിത്രം:  ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ്‌ പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.
Attachments area



Saturday, October 30, 2010

വ്യത്യസ്തമായ സിനിമകള്‍ക്കൊപ്പം പ്രേക്ഷക പങ്കാളിത്തവും വളര്‍ന്നുവരണം


Mathrubhumi Posted on: 30 Oct 2010



ചിറ്റൂര്‍: വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാകുന്നതോടൊപ്പം അവ പ്രേക്ഷകരിലേക്ക് എത്തുകകൂടി ചെയ്താലെ ഇന്ത്യന്‍ സിനിമാരംഗം വിജയിക്കുകയുള്ളൂവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി ചിറ്റൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ ഒരുക്കുന്ന 7-ാമത് ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമയുടെ പുത്തന്‍ പ്രവണതകളെക്കുറിച്ച് പുതിയതലമുറ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.അച്യുതന്‍ എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ ഔസേപ്പച്ചന്‍, പട്ടണം റഷീദ്, കെ.എം.മധുസൂദനന്‍, അസ്‌ന അസ്‌ലി, ദീപു ഉണ്ണി, ജയകുമാര്‍, മനോജ് കണ്ണോത്ത്, പ്രമോദ്, വി.കെ.ജോസഫ്, ജയകുമാര്‍ എന്നിവരെ ആദരിച്ചു.

ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച സിനിമകളെക്കുറിച്ചുള്ള കൈപ്പുസ്തകം കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പാഞ്ചജന്യം ഫിലിം ക്ലബ്ബ് സെക്രട്ടറി രൂപേഷിന് നല്‍കി പ്രകാശനംചെയ്തു. ജി.പി.രാമചന്ദ്രന്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി ഡോ. കെ.എസ്.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

ശ്യാം ബെനഗലിന്റെ മന്ദന്‍, രഞ്ജിത്തിന്റെ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ചേരന്റെ പൊക്കിഷം എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

സിനിമകളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും നടന്നു. മേള നവംബര്‍ 2ന് സമാപിക്കും.