Showing posts with label dfo. Show all posts
Showing posts with label dfo. Show all posts

Saturday, May 22, 2021

#TᖇEE #SᗩᑭᒪIᑎG #ᑭᒪᗩᑎTEᗪ Iᑎ #TᖇIᗷᑌTE TO #Sᑌᑎᗪᗩᖇᒪᗩᒪ #ᗷᗩᕼᑌGᑌᑎᗩ ᒍI


മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം  നട്ട് യുവ പരിസ്ഥിതി ഭടന്മാർ.. 

ചിപ്കോ പ്രസ്ഥാനത്തിൻറെ  ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ  വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  പരിസ്ഥിതിപ്രവർത്തകർ.    അതിന്റെ ഭാഗമായി  അരണമരത്തൈകൾ  നട്ടുപിടിപ്പിച്ച്  യുവതലമുറ ആദരം അർപ്പിച്ചു.

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ  വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ  എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്. 

 നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ  കൂട്ടുമായി ആഴത്തിൽ  കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു.  പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ  ആവശ്യപ്പെട്ടു .

ചിത്രം:  ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ്‌ പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.
Attachments area



Friday, June 18, 2010

മിന്നാംപാറയില്‍ അത്യപൂര്‍വമായ 72 ഇനം സസ്യവര്‍ഗങ്ങള്‍

Mathrubhumi Posted on: 19 Jun 2010

പാലക്കാട്: നെല്ലിയാമ്പതിയില്‍ ഏറ്റവും ഉയര്‍ന്ന വനമേഖലയായ മിന്നാംപാറയില്‍ വംശനാശഭീഷണി നേരിടുന്ന അപൂര്‍വമായ 72 ഇനം സസ്യവര്‍ഗങ്ങളെ കണ്ടെത്തി.

സിഞ്ചിബര്‍ ആനമലയാനം എന്ന ഇഞ്ചിവര്‍ഗവും 84 വര്‍ഷത്തിനുശേഷം കണ്ടെത്തിയ സൈബീജിയം പാല്‍ഗാട്ടന്‍സ് എന്ന ഞാവല്‍വര്‍ഗവും ഇതില്‍ ഏറ്റവും ശ്രദ്ധേയമാണെന്ന് വിദഗ്ദ്ധര്‍. പീച്ചി കേരളഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.എന്‍.ശശിധരന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

സമുദ്രനിരപ്പില്‍നിന്ന് 1,360 മീറ്റര്‍ ഉയരമുള്ള മിന്നാം പാറ ചോലക്കാടുകളും പുല്‍മേടുകളുംകൊണ്ട് സമ്പന്നമാണ്. കഴിഞ്ഞവര്‍ഷം രണ്ട് ഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണ് ഇവയെ തിരിച്ചറിഞ്ഞതെന്ന് ഡോ. ശശിധരന്‍ പറഞ്ഞു. ഇവ രാജ്യത്ത് പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്.

തിരിച്ചറിഞ്ഞ 72 ഇനത്തില്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന അഞ്ചിനങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്ന 19 ഇനങ്ങളും അപൂര്‍വമായിമാത്രം കാണുന്ന 31ഇനങ്ങളുമുണ്ട്.

ഇന്ത്യയില്‍ കണ്ടുവരുന്ന കുറിഞ്ഞിയുടെ 40 ഇനങ്ങളില്‍ 10 എണ്ണം മിന്നാംപാറയില്‍ മാത്രമാണുള്ളത്. സൈബീജിയം പാല്‍ഗാട്ടന്‍സ് എന്ന ഞാവല്‍വര്‍ഗം ഇതിനുമുമ്പ് 1918 ലാണ് പശ്ചിമഘട്ടത്ത് കണ്ടതായി ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ ജെ.എസ്. ഗാംബിള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഈ ഞാവല്‍ വര്‍ഗമാണ് മിന്നാംപാറയില്‍ കണ്ടെത്തിയത്. 2002 ലെ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി നിയമപ്രകാരമാണ് ഇതിനെ വംശനാശഭീഷണി നേരിടുന്ന സസ്യവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയത്.

സിഞ്ചിബര്‍ ആനമലയാനം എന്ന ഇഞ്ചിവര്‍ഗം മിന്നാം പാറയിലാണ് ആദ്യമായി കാണുന്നതെന്ന് ഡോ. ശശിധരന്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറല്‍ പ്ലാന്റ്‌സിന്റെ പഠന പ്രകാരം വശംനാശഭീഷണി നേരിടുന്ന (റെഡ്‌ലിസ്റ്റ് കാറ്റഗറി) ഒട്ടേറെ സസ്യവര്‍ഗങ്ങള്‍ മിന്നാംപാറയില്‍ ഇനിയുമുണ്ടെന്ന് ശശിധരന്‍ വ്യക്തമാക്കി. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ കോര്‍മേഖലയോടുചേര്‍ന്ന് കിടക്കുന്ന നെല്ലിയാമ്പതിയിലെ ചോലവനങ്ങളും പുല്‍മേടുകളും മിന്നാംപാറയും ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ അപൂര്‍വങ്ങളായ സസ്യവര്‍ഗങ്ങളെയും പുഷ്പങ്ങളെയും പറ്റി ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.