Mathrubhumi Posted on: 17 Jun 2010
കൊല്ലങ്കോട്: എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍നിന്ന് വടക്കേമുറിവഴി കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാലുടന്‍ യാത്രക്കാരെ വരവേല്‍ക്കുന്നത് ടണ്‍കണക്കിന് മാലിന്യക്കൂമ്പാരവും അവയില്‍നിന്നുയരുന്ന പുകയും ദുര്‍ഗന്ധവും. നിര്‍മല്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് സ്വാഗതമെന്നപേരില്‍ കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ അതിര്‍ത്തികളിലെല്ലാം പഞ്ചായത്ത് കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കെയാണ് പല്ലശ്ശന-കൊല്ലങ്കോട് പ്രധാനപാതയരികില്‍ മുതലിയാര്‍കുളത്തിനുസമീപം ഈ ദൃശ്യം.വിവിധകേന്ദ്രങ്ങളില്‍നിന്ന് ട്രാക്ടറുകളില്‍നിറച്ച് കൊണ്ടുവരുന്ന മാലിന്യമാണ് റോഡരികില്‍ നിരന്തരം തള്ളുന്നത്. മാലിന്യക്കൂമ്പാരത്തില്‍ തീയിടുന്നതുമൂലം ഉയരുന്ന പുക ഇതുവഴി കടന്നുപോകുന്നവര്‍ക്ക് കണ്ണില്‍ എരിവുപകരുന്നുണ്ട്. ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂക്കുപൊത്തിക്കും. പഞ്ചായത്തുവക മാലിന്യംതള്ളുന്നതിന്റെ മറവില്‍ രാത്രികാലങ്ങളില്‍ ചാക്കില്‍ക്കെട്ടി അറവുമാലിന്യംകൂടി ഇവിടെയിടുന്നതോടെ തെരുവുനായ്ക്കളുടെ താവളവുമായിട്ടുണ്ട്.
മാലിന്യകേന്ദ്രത്തിനുതൊട്ടാണ് ഗ്രാമപ്പഞ്ചായത്തിന്റെ പൊതുശ്മശാനവും നൂറുകണക്കിനാളുകള്‍ കുളിക്കുന്ന മുതലിയാര്‍കുളവും ഉള്ളത്.
വികസനത്തിന്റെപേരില്‍ വര്‍ഷംതോറും കോടികള്‍ ചെലവിടുന്ന ഗ്രാമപ്പഞ്ചായത്തിനാകട്ടെ നാളിതുവരെയും ഒരു മാലിന്യസംസ്‌കരണപ്ലാന്റ് പണികഴിച്ച് പ്രവര്‍ത്തനക്ഷമമാക്കാനായിട്ടില്ല.
No comments:
Post a Comment