Saturday, March 13, 2010

സൂര്യആഖാതം കുറക്കാന്‍ വഴികള്‍ - മലയാള മനോരമ വാര്‍ത്ത

Story Dated: Sunday, March 14, 2010 1:25 hrs IST
ØâøcÞ¸ÞÄ¢ çÈøß¿ÞX ¦ÏáVçÕÆ¢
ÉÞÜAÞ¿í: ØâøcÞ¸ÞÄ¢ çÈøß¿ÞX ¦ÏáVçÕÆJßW ÕßÜæMG ÈßVçÆÖB{áæIKí çµø{ ÉÞøOøc ÈÞGáèÕÆc Ø¢ØíÅÞÉÈ¢ dÉØßÁaí çÁÞ.ÎÞKÞV ¼ß. øÞÇÞµã×íÃX. ØâøcÞ¸ÞÄ Íà×ÃßAá È¿áÕßÜÞÃí ¼ßÜï.

øÞÕßæÜ ÉJá ÎáÄW èÕµßGí ÎâKá Õæø ØâøcdɵÞÖ¢ çÈøßGí ÖøàøJßW ÉÄßAáKæÄÞÝßÕÞAáµÏÞÃí dÉÞÅÎßµÎÞÏß æºç?IÄí. æÕÏßÜJí ç¼ÞÜßæÏ¿áAáKÕV çÎWÎáIí, ×VGí, æÄÞMß ®KßÕ ÇøßAáKÄí ÈÜïÄÞÃí. ÄܵùA¢, ÈÞÕáÕøZ‚, µHßW §øáGá µÏùW, ºáÎ, ÖbÞØ¢ ÎáGW, æÄÞÜßMáùæJ æÉÞUW ®KßÕ ØâøcÞ¸ÄJßæa ÜfÃB{ÞÃí.

§ÄßæÈ dÉÄßçøÞÇßAÞX ×Á¢·¢ ÉÞÈàÏ¢ ©JÎÎÞÃí. ÎáJB, æÕ{áJ ºwÈ¢, ºáAí, §øáçÕÜß, ÉVMß¿µ ÉáÜïí, øÞ΂¢ ®KßÕ ØÎæοáJí 1350 ÎßÜïß æÕUJßW µ×ÞÏ¢ Õ‚í ÈÞÜßæÜÞKí Õxß‚í ¥øßæ‚í¿áJí 40 ÎßÜïß ÕàÄ¢ ²øá çÈæø µÝßAÞÕáKÄÞÃí.ÆVÍçÕøí, ÈÞWÉÞÎøæJÞÜß, µ¿áA, æÈ?ßA, ÄÞÈßAØ, ºßxÎãÄí, øÞ΂¢ §ÕÏßGí Äß{Mß‚ÞxßÏ æÕU¢ æµÞIí µá{ßAáKÄᢠÈ?ÄÞÃí. ÎÆc¢, ÎáG, Îޢآ ®KßÕ ÕV¼ßAÃæÎKᢠÎÞKÞV ¼ß.øÞÇÞµã×íÃX ¥ùßÏß‚á.

സൂര്യതാപത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസംഘം എത്തി

Mathrubhumi news Posted on: 13 Mar 2010

പാലക്കാട്: ജില്ലയിലെ കടുത്ത ചൂടിനെക്കുറിച്ചും സൂര്യാഘാതഭീഷണിയെക്കുറിച്ചും പഠിക്കാന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) വിദഗ്ധസംഘമെത്തി. ശാസ്ത്രജ്ഞന്മാരായ ഡോ.ഇ.ജെ.സക്കറിയ, ഡോ.പി.വി.എസ്.എസ്. കെ. വിനായക്, ഡോ.മുരളീദാസ് എന്നിവരാണ് സൂര്യതാപം റിപ്പോര്‍ട്ടുചെയ്ത സ്ഥലങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ചത്. പൊള്ളലേറ്റവരെക്കണ്ട സംഘം ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

രാവിലെ കളക്ടറേറ്റിലെത്തിയ സംഘം കളക്ടര്‍ കെ.വി.മോഹന്‍കുമാറുമായി ചര്‍ച്ചനടത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടര്‍മാരുമായും സൂര്യതാപമേറ്റവരുമായും സംസാരിച്ചു. പൊള്ളലേറ്റ ഭാഗങ്ങള്‍ പരിശോധിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്കിയ ഡോ.ടി.ശെല്‍വരാജ് ചികിത്സാറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ശാസ്ത്രജ്ഞര്‍ക്ക് നല്കി. തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേല്‍ക്കാനിടയായ ഭാരതപ്പുഴയിലെ അതിര്‍ക്കാട് ഞാവളിന്‍കടവിലെ കുളിക്കടവിലും സംഘം പരിശോധന നടത്തി. പൊള്ളലേറ്റവര്‍ ഇവിടെവെച്ച് തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

ചൂടുകൂടിയതിനാല്‍ അയഞ്ഞ ഇളം നിറമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, നന്നായി വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദഗ്ധര്‍ പറഞ്ഞു. തുടര്‍ന്ന് പത്തിരിപ്പാല ജങ്ഷനില്‍ പച്ചക്കറി വില്ക്കുന്നതിനിടയില്‍ സൂര്യതാപമേറ്റ ഹംസയെയും സന്ദര്‍ശിച്ചു. ഒറ്റപ്പാലം പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ എം.ഹംസ എം.എല്‍.എ.യുമായി സംഘം സംസാരിച്ചു. തുടര്‍ന്ന് കളക്ടര്‍ കെ.വി.മോഹന്‍കുമാറുമായി വീണ്ടും ചര്‍ച്ച നടത്തി.

ജില്ലാ ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍.കൃഷ്ണന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, മണ്ണൂര്‍ പി.എച്ച്.സി.യിലെ ഡോ.ടി.ശെല്‍വരാജ്, കോങ്ങാട് സി.എച്ച്.സി.യിലെ ഡോ.മുരളീധരന്‍, അമ്പലപ്പാറ സി.എച്ച്.സി.യിലെ ഡോ. ദിലീപ് വര്‍ഗീസ് എന്നിവര്‍ വിദഗ്ധസംഘത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് സംഘം എത്തിയത്.

പ്രത്യേകസെല്‍ രൂപവത്കരിച്ചു

Posted on: 13 Mar 2010

പാലക്കാട്: വേനല്‍ക്കാല രോഗങ്ങളെയും സൂര്യാഘാതത്തെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ രൂപവത്കരിച്ചു. ഡി.എം.ഒ. ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നേതൃത്വംനല്കുന്ന സെല്ലിലൂടെ ഫീല്‍ഡ് ജീവനക്കാരുടെ മുഴുവന്‍സമയ സേവനം ലഭ്യമാക്കും.

ജില്ലയില്‍ അയ്യായിരത്തോളം കുളങ്ങള്‍ നാടെങ്ങും കുളങ്ങള്‍; പക്ഷേ, പാലക്കാട്ടുകാര്‍ വെള്ളത്തിന് നെട്ടോട്ടമോടുന്നു

Mathrubhumi news Posted on: 13 Mar 2010

പാലക്കാട്: കൊടുംചൂടില്‍ ചുട്ടുപൊള്ളുന്ന ജില്ലയില്‍ ഒരുതുള്ളിവെള്ളത്തിന് നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ വേണ്ടത്ര സംരക്ഷണമില്ലാതെ നശിക്കുന്നത് മൂവായിരത്തോളം കുളങ്ങള്‍. ഏറ്റവുംകൂടുതല്‍ കുളങ്ങളുള്ള ജില്ലകളിലൊന്നായ പാലക്കാട്ടെ മിക്കകുളങ്ങളും മണ്ണിടിഞ്ഞും മാലിന്യംനിറഞ്ഞും പായല്‍മൂടിയും നാശത്തിന്റെവക്കിലാണ്. ഇതിനുപുറമെ കെട്ടിടം പണിയാനും മറ്റുമായി നികത്തപ്പെടുന്നവ വേറെയും.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാപഞ്ചായത്ത് നടത്തിയ പഠനത്തില്‍ ഒരേക്കറിനും അഞ്ചേക്കറിനും ഇടയില്‍ വിസ്തൃതിയുള്ള 5000 ത്തോളം കുളങ്ങളാണ് പാലക്കാട്ടുള്ളത്. ഇതില്‍ 400 എണ്ണം ക്ഷേത്രക്കുളങ്ങളും 300 ഓളം പള്ളിക്കുളങ്ങളുമാണ്. 257 പൊതുകുളങ്ങളാണ് ജില്ലയിലുള്ളത്.

എന്നാല്‍ ഇതില്‍ 4000 ത്തോളം കുളങ്ങള്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഇവയാണ് കൂടുതലും നികത്തപ്പെടുന്നത്.

ഇത്രയേറെ കുളങ്ങളുണ്ടായിട്ടും ജലക്ഷാമം പരിഹരിക്കാന്‍ ഇവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം ഇതുവരെ പഠിച്ചിട്ടില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഈ പഠനമൊഴിച്ചാല്‍ നിലവില്‍ പാലക്കാട്ട് എത്രകുളമുണ്ടെന്ന കണക്കുപോലും അധികൃതരുടെ കൈവശമില്ല.

നാലും അഞ്ചും ഏക്കര്‍ വിസ്തൃതിയുള്ള മിക്കകുളങ്ങളും ഇപ്പോള്‍ പ്രധാനമായും മാലിന്യംതള്ളാനുള്ള കേന്ദ്രങ്ങളാണ്. ഇടിഞ്ഞവ അരികുകെട്ടി സംരക്ഷിക്കാനോ പായലും കാട്ടുചെടികളും നീക്കംചെയ്യാനോ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. 100 കുളങ്ങള്‍വരെയുള്ള പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിലവില്‍ വന്നതോടെയാണ് ഏതാനും കുളങ്ങളെങ്കിലും പുനരുദ്ധരിച്ചത്. എന്നാല്‍ പദ്ധതിപ്രകാരം 60 ശതമാനം ഫണ്ടും തൊഴിലാളികള്‍ക്ക് കൂലിനല്‍കാനായി വിനിയോഗിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ ബാക്കിയുള്ള 40 ശതമാനം തുകയ്ക്ക് മാത്രമേ വിദഗ്ധരായ പണിക്കാരെ ഉപയോഗിച്ച് പണി നടത്താനാകൂ എന്ന് തൊഴിലുറപ്പുപദ്ധതി അധികൃതര്‍ പറയുന്നു. കുളങ്ങള്‍ ആഴംകൂട്ടിയശേഷം കരിങ്കല്ല് കൊണ്ട് കെട്ടിക്കഴിയുമ്പോഴേക്കും ഫണ്ട്തീരും. സിമന്റിട്ട് കല്ലുറപ്പിക്കാനും മറ്റും പലപ്പോഴും കഴിയാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യവ്യക്തികളുടെ കുളങ്ങളും തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് നന്നാക്കിവരുന്നുണ്ട്. നന്നാക്കികഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് കുളിക്കാനും കൃഷിക്കുമായി ഉപയോഗപ്പെടുത്തണമെന്നാണ് നിയമം. അട്ടപ്പാടി ബ്ലോക്ക് പരിധിയിലാകട്ടെ പദ്ധതിപ്രകാരം പുതിയ കുളങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. കനാലുകളും കുളങ്ങളും തോടുകളും ഉള്‍പ്പെടെ 1434 ജലസ്രോതസ്സുകളാണ് ഇതുവരെ പദ്ധതിത്തൊഴിലാളികളെ ഉപയോഗിച്ച് പുനരുദ്ധരിച്ചത്.

എന്നാല്‍ വിവിധ പണികളുള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുമ്പോള്‍ അതില്‍ ഏതാനുംകുളങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് ഉള്‍പ്പെടുന്നത്. കടുത്തവരള്‍ച്ച മുന്നില്‍ക്കണ്ടെങ്കിലും തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള പണികളില്‍ കുളങ്ങളുടെ പുനരുദ്ധാരണത്തിന് കൂടുതല്‍പ്രാധാന്യം നല്‍കുകയും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അതാതിടങ്ങളിലെ കുളങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകശ്രദ്ധ നല്‍കുകയും ചെയ്താല്‍ കുളങ്ങളിലൂടെ പാലക്കാടിന്റെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവും.

Friday, March 12, 2010

സൂര്യതാപം: പത്തിരിപ്പാലയില്‍ അടിയന്തര സുരക്ഷാക്രമീകരണ നടപടി

Mathrubhumi Posted on: 12 Mar 2010

പത്തിരിപ്പാല: കഴിഞ്ഞദിവസം പത്തിരിപ്പാല സ്വദേശികളായ അഞ്ചുപേര്‍ക്ക് സൂര്യതാപംമൂലം പൊള്ളലേറ്റ സാഹചര്യംമുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് അടിയന്തര സുരക്ഷാക്രമീകരണ നടപടികള്‍ തുടങ്ങി.

ഇതിനിടെ മണ്ണൂര്‍ പൊട്ടന്‍പുലാക്കല്‍ സിദ്ധിഖ് എന്ന യുവാവിനും സൂര്യതാപത്താല്‍ പൊള്ളലേറ്റതായി കണ്ടെത്തി.

വ്യാഴാഴ്ചരാവിലെ മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന പ്രത്യേകയോഗത്തിന് എത്തിയപ്പോഴാണ് സിദ്ധിഖിന് പൊള്ളലേറ്റതായി സ്ഥിരീകരിച്ചത്.

ബുധനാഴ്ച വൈകീട്ട് പത്തിരിപ്പാലയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്.

യോഗത്തില്‍ മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ശെല്‍വരാജ് 'സൂര്യാഘാതം-മുന്‍കരുതല്‍, രോഗലക്ഷണം, ചികിത്സാരീതികള്‍, സുരക്ഷാക്രമീകരണം' എന്നവിഷയത്തില്‍ വിശദമായി ക്ലാസെടുത്തു.

പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍പ്പെട്ട അങ്കണവാടി, കുടുംബശ്രീ പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, വിവിധ കലാസാംസ്‌കാരിക ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സൂര്യതാപത്താല്‍ പരിക്കേറ്റ ടാക്‌സിഡ്രൈവര്‍മാരായ അബ്ദുള്‍ റഹ്മാന്‍, ഷബീറലി, സാദിക് എന്നിവരും പങ്കെടുത്തു.

മനുഷ്യന് ജീവഹാനിവരെ സംഭവിക്കാവുന്ന സൂര്യാഘാതത്തിന്റെ ഗൗരവം വെളിച്ചത്തുകൊണ്ടുവന്ന 'മാതൃഭൂമി'യെ പ്രത്യേകം അഭിനന്ദിക്കുന്നതായി മണ്ണൂര്‍ പഞ്ചായത്ത്പ്രസിഡന്റ് എം.ഹരിദാസ് പറഞ്ഞു. മാതൃഭൂമിവാര്‍ത്തയാണ് ആരോഗ്യവകുപ്പിന് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ശെല്‍വരാജ് അഭിപ്രായപ്പെട്ടു.

ഭാരതപ്പുഴയില്‍ മലമ്പുഴഡാമില്‍നിന്ന് വെള്ളമെത്തിക്കും

Mathrubhumi news Posted on: 12 Mar 2010

ഒറ്റപ്പാലം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വറ്റിവരണ്ട ഭാരതപ്പുഴയില്‍ മലമ്പുഴഡാമില്‍നിന്ന് വെള്ളമെത്തിക്കാന്‍ തീരുമാനം. എം.ഹംസ എം.എല്‍.എ.യുടെ ആവശ്യം പരിഗണിച്ച് ജലവിഭവമന്ത്രി പ്രേമചന്ദ്രനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജല അതോറിറ്റിയുടെ 12ഓളം ജലവിതരണപദ്ധതികള്‍ക്ക് ഭാരതപ്പുഴയില്‍നിന്നാണ് വെള്ളമെടുക്കുന്നത്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പലയിടത്തും പമ്പിങ് തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുഴയില്‍ ആവശ്യമുള്ളിടത്ത് താത്കാലിക തടയണകള്‍ നിര്‍മിച്ചതിനുശേഷം വെള്ളം എത്തിക്കാനാണ് ആലോചന. 15നകം തടയണ നിര്‍മാണംപൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പാലത്ത് 13നാണ് തടയണനിര്‍മാണം.

കാട്ടാനശല്യം രൂക്ഷം: ധോണിയില്‍ നൂറിലേറെ തെങ്ങുകള്‍ നശിപ്പിച്ചു

Matrhubhumi news Posted on: 12 Mar 2010


പുതുപ്പരിയാരം: ധോണിയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശത്തെ വിവിധ തോട്ടങ്ങളിലായി നൂറിലേറെ തെങ്ങുകള്‍ നശിപ്പിച്ചു.

ബുധനാഴ്ച അരിപറ ജയമാധവന്‍, ദേവദാസ്, കുനങ്കാട് വെങ്കിടേശ്വരന്‍, റാവു എന്നിവരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. കൂടാതെ കണ്ണങ്കോട് പ്രേമാനന്ദന്‍, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരുടെ മുന്നൂറോളം വാഴകളും നശിപ്പിച്ചു.

മിക്കദിവസങ്ങളിലും വൈകുന്നേരമായാല്‍ നൊച്ചുപ്പിള്ളി, അരിപറ, കോര്‍മ, ധോണി, കുനങ്കാട്, കയ്യറ എന്നിവിടങ്ങളിലായി വിലസുന്ന കാട്ടാനക്കൂട്ടവും ഒറ്റയാനും കാരണം രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് നാട്ടുകാര്‍ പടക്കംപൊട്ടിച്ചും ചെണ്ടകൊട്ടിയും കാട്ടാനയെ ഓടിക്കയാണ്.

ഇതിനാല്‍ പ്രദേശത്തെ മിക്കവര്‍ക്കും പുറത്തിറങ്ങാനും ജോലിക്കുപോകാനും പറ്റാത്ത അവസ്ഥയാണ്. കൂടാതെ പരീക്ഷാസമയമായതിനാല്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികളും കാട്ടാനയെ ഭയന്ന് നടന്നുപോകാന്‍ വളരെ ബുദ്ധിമുട്ടുകയാണ്. ഈ പ്രദേശത്ത് വാഴത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വന്ന പതിനഞ്ചോളം ബീഹാര്‍ സ്വദേശികള്‍ കഴിഞ്ഞദിവസം കാട്ടാനയെക്കണ്ട് ഭയന്ന് തിരിച്ച് നാട്ടിലേക്കുപോകാന്‍ ഒരുങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാട്ടാനശല്യം രൂക്ഷമായിട്ടും പുതുപ്പരിയാരം പഞ്ചായത്തധികൃതരോ വനംവകുപ്പധികൃതരോ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരും കര്‍ഷകരും പറയുന്നു.

എന്നാല്‍ പുതുപ്പരിയാരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗരോര്‍ജ കമ്പിവേലി-ട്രഞ്ച് നിര്‍മാണം പുരോഗമിക്കുന്നുണ്ടെന്ന് പുതുപ്പരിയാരം പഞ്ചായത്തധികൃതര്‍ പറഞ്ഞു.

കൂടാതെ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ കര്‍ഷകരെയും പഞ്ചായത്തധികൃതരെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി കാട്ടുമൃഗശല്യം ഒഴിവാക്കാനുള്ള പദ്ധതി ഒരുക്കാനുള്ള 'മൈക്രോ പ്ലാന്‍' പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്നും ഇത് പ്രാവര്‍ത്തികമാക്കാനുള്ള അന്തിമയോഗം മാര്‍ച്ച് അവസാനത്തോടെ നടത്തുമെന്നും നിലവില്‍ കാട്ടാനയെ വിരട്ടാന്‍ വാച്ചര്‍മാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു.