Mathrubhumi news Posted on: 12 Mar 2010
ഒറ്റപ്പാലം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വറ്റിവരണ്ട ഭാരതപ്പുഴയില്‍ മലമ്പുഴഡാമില്‍നിന്ന് വെള്ളമെത്തിക്കാന്‍ തീരുമാനം. എം.ഹംസ എം.എല്‍.എ.യുടെ ആവശ്യം പരിഗണിച്ച് ജലവിഭവമന്ത്രി പ്രേമചന്ദ്രനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജല അതോറിറ്റിയുടെ 12ഓളം ജലവിതരണപദ്ധതികള്‍ക്ക് ഭാരതപ്പുഴയില്‍നിന്നാണ് വെള്ളമെടുക്കുന്നത്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പലയിടത്തും പമ്പിങ് തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുഴയില്‍ ആവശ്യമുള്ളിടത്ത് താത്കാലിക തടയണകള്‍ നിര്‍മിച്ചതിനുശേഷം വെള്ളം എത്തിക്കാനാണ് ആലോചന. 15നകം തടയണ നിര്‍മാണംപൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പാലത്ത് 13നാണ് തടയണനിര്‍മാണം.
No comments:
Post a Comment